04
Jun 2023
Fri
04 Jun 2023 Fri

ഹൈദരാബാദ്: മദ്യലഹരിയില്‍ വീടുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യുവതി ഉലക്കകൊണ്ടടിച്ചുകൊന്നു. ഹൈദരാബാദിലെ രാജേന്ദ്രനഗറിലാണ് സംഭവം. ശ്രീനിവാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായ ശ്രീനിവാസ് വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സ്വയരക്ഷാര്‍ഥം യുവതി ഉലക്കകൊണ്ട് ഇയാളെ അടിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തലയ്ക്കടിയേറ്റ് വീണ ശ്രീനിവാസ് മരിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതി രാജേന്ദ്രനഗര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക