റിയാദ്: യൂറോപ്പില്‍ നിന്ന് സൗദി പ്രോ ലീഗിലേക്കുള്ള താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. പോര്‍ച്ചുഗീസ് താരവും വോള്‍വ്സ് ക്യാപ്റ്റനുമായ റൂബന്‍ നെവ്സാണ് ഏറ്റവും അവസാനമായി സൗദി അറേബ്യയിലെത്തിയിരിക്കുന്നത്. 26 കാരനായ പോര്‍ച്ചുഗീസ് ഇന്റര്‍നാഷണല്‍ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍-ഹിലാലിനൊപ്പം ചേര്‍ന്നു. പാരീസില്‍ വച്ച് താരവുമായി കരാര്‍ ഒപ്പിട്ടതിന് ശേഷം ക്ലബ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പോര്‍ച്ചുഗീസ് മധ്യനിര താരത്തെ റെക്കോര്‍ഡ് തുകയ്ക്കാണ് അല്‍ ഹിലാല്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 55 മില്യണ്‍ യൂറോ എന്നാണ് റിപ്പോര്‍ട്ട്. മുന്‍ പോര്‍ട്ടോ കളിക്കാരനായ നെവ്‌സ് 2017-2023 വരെ വോള്‍വ്സിനായി 253 മത്സരങ്ങളില്‍ നിന്ന് 30 ഗോളുകള്‍ നേടി.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





