കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നൽകേണ്ടെന്ന് ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തിൽ ധാരണ. ശ്രീനാഥിനെതിരെ നിർമ്മാതാക്കളുടെ വിലക്ക് നിലനിൽക്കേയാണ് ‘അമ്മ’യുടെ നടപടി. നിർമ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും. നടൻ ഷെയ്ൻ നിഗമും നിർമ്മാതാക്കളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ തുടർ ചർച്ചകളുമായി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി. അതേസമയം നിഖില വിമൽ , കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരുൾപ്പെടെ ഏഴ് പേർക്ക് സംഘടനയിൽ പുതുതായി അംഗത്വം നൽകി
|
ഷൂട്ടിങ്ങ് ലൊക്കേഷനുകളിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് നടൻ ശ്രീനാഥ് ഭാസിയുമായും ഷെയ്ൻ നിഗവുമായും ഇനി സഹകരിച്ച് പോകേണ്ടതില്ലെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചത്. നിർമ്മാതാക്കളുടെ തീരുമാനത്തിന് താര സംഘടനയായ അമ്മയും ഫിലിം ചേംബറും പൂർണ പിന്തുണയും നൽകി. ഇതിന് പിന്നാലെയാണ് നടൻ ശ്രീനാഥ് ഭാസി അമ്മയിൽ അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചത്.
സംഘടനയുടെ 29മത് ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





