09
Jun 2023
Mon
09 Jun 2023 Mon
After the Babri Masjid demolition, Maudani fostered extremism in Kerala, says P. Jayarajan

കൊച്ചി: ബംഗളരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ മഅ്ദനിക്ക് ദേഹാസ്വസ്ഥ്യമുണ്ടായതോടെ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖമില്ലാത്ത പിതാവിനെ കാണുന്നതിനായാണ് മഅ്ദനി കേരളത്തിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ മഅ്ദനിക്ക് കേരളത്തിലേക്ക് പോവുന്നതിന് കടുത്ത നിബന്ധനകളാണ് പൊലീസ് മുന്നോട്ടുവച്ചിരുന്നത്. 1 കോടിയോളം രൂപ ചെലവഴിച്ചാലെ മഅ്ദനിക്ക് കേരളത്തില്‍ എത്താന്‍ കഴിയുമായിരുന്നുള്ളൂ. കർണാടകയിൽ ഭരണമാറ്റം വന്നതോടെ നിബന്ധനകളില്‍ ഇളവ് നല്‍കുകയായിരുന്നു.

12 പൊലീസുകാരുടെ അകമ്പടിയോടെയാണ്അ ദ്ദേഹം കേരളത്തിലെത്തിയത്. ജൂലൈ ഏഴിന് മഅ്ദനി മടങ്ങിപ്പോവും. ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയരുകയും ഇടയ്ക്കിടെ ചെറിയ തോതില്‍ സ്‌ട്രോക്ക് ഉണ്ടാവുകയും ചെയ്യുന്ന ഗുരുതര രോഗാവസ്ഥയിലാണ് മഅ്ദനി ഉള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക