കോഴിക്കോട്: നവ ദമ്പതികൾ ജീവനൊടുക്കാൻ ചാലിയാർ പുഴയിൽ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ഫറോക്ക് പാലത്തിൽനിന്ന് പുഴയിൽ ചാടിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
|
വർഷയെ രക്ഷപ്പെടുത്തി. ഒഴുക്കിൽ പെട്ട ജിതിനെ കണ്ടെത്താനായില്ല. യുവാവിനായി നാട്ടുകാരും അഗ്നിശമനസേനയും തിരച്ചിൽ നടത്തുകയാണ്. ലോറി ഡ്രൈവറാണ് ഇരുവരും പാലത്തിൽ നിന്ന് ചാടുന്നത് കണ്ടത്. തുടർന്ന് ഇദ്ദേഹം വാഹനം നിർത്തി പുഴയിലേക്ക് കയർ ഇട്ടുകൊടുത്തു. ഇതിൽ പിടിച്ചാണ് വർഷ രക്ഷപെട്ടത്.
എന്നാൽ ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിന് കയറിൽ പിടിക്കാനായില്ല. ഇയാൾ മുങ്ങിത്താഴുകയായിരുന്നു. ആറു മാസം മുൻപായിരുന്നു ജിതിനും വർഷയും വിവാഹിതരായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





