ദുബയ്: വിസിറ്റ് വിസയിൽ ദുബയിലെത്തിയ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ രാമന്തളി വടക്കുമ്പാട് പറമ്പൻ പരേതനായ എട്ടിക്കുളം ഹംസയുടെയും അസ്മയുടെയും മകൻ ആയത്തുല്ലയാണ് (44) മരിച്ചത്.
|
ചൊവ്വാഴ്ച വൈകീട്ട് ദുബയ് ദേരയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ ആയത്തുല്ലയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സുഫൈറ. മക്കൾ: അഫ്നാൻ, ഹന. സഹോദരങ്ങൾ: ആരിഫ, അസ്‍ഫറ, മുഹമ്മദ് ഹഷിം.
ദുബയ് കെഎംസി.സി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻറ് എജിഎ റഹ്മാൻറെ ഭാര്യ സഹോദരനാണ്. മൃതദേഹം നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് എ.ജി.എ. റഹ്മാൻ, ദുബയ് കെ.എം.സി.സി കാസർകോട് ജില്ല ഡിസീസ് കെയർ യൂനിറ്റ് കൺവീനർ ഷുഹൈൽ കോപ്പ എന്നിവർ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





