കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. രണ്ട് ജില്ലകളില്‍ ഭാഗിക അവധി.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്.
|
കണ്ണൂര്‍ ജില്ലയില്‍ പിഎസ് സി, സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയതായി ക ലക്ടര്‍ അറിയിച്ചു. അതേസമയം മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് ഈ താലൂക്കുകളില്‍ മാറ്റമുണ്ടാവില്ല.
മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്ക് പരിധിയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി നല്‍കി. മുന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ നടക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





