സഹിക്കാനാവാത്ത വേദനയെതുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ 55കാരന്റെ തൊണ്ടയില്‍ നിന്നു നീക്കംചെയ്തത് നീരാളിക്കുഞ്ഞിനെ. സിംഗപ്പൂരിലാണ് സംഭവം.
|
2018ല്‍ നടന്ന അപൂര്‍വ സംഭവം മെഡിക്കല്‍ ജേണലായ ക്ലിനിക്കല്‍ ഗാസ്ട്രോഎന്‍ട്രോളജി ആന്‍ഡ് ഹെപറ്റോളജിയിലാണ് ഈ സംഭവം കേസ് സ്റ്റഡി ആയി പ്രസിദ്ധീകരിച്ചത്. നീരാളിയെ ഭക്ഷണമായി കഴിച്ചതിനു പിന്നാലെയായിരുന്നു 55കാരന് തൊണ്ടയില്‍ അസ്സഹനീയമായ വേദനയുണ്ടായത്.
ടാന്‍ ടോക്ക് സെങ് ആശുപത്രിയിലെത്തിയ രോഗിയെ ഡോക്ടര്‍മാര്‍ സിടി സ്കാന്‍ വിധേയമാക്കിയപ്പോഴാണ് അന്നനാളത്തില്‍ നീരാളി കുടുങ്ങിയിരിക്കുന്നത് കണ്ടെത്തിയത്. നീരാളിയെ തൊണ്ടയിലൂടെ തന്നെ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഡോക്ടര്‍മാര്‍ നീരാളിയെ രോഗിയുടെ വയറ്റിലേക്ക് ഇറക്കുകയും ഇവിടെ നിന്ന് ചവണ ഉപയോഗിച്ച് വലിച്ച് പുറത്തെടുക്കുകയുമായിരുന്നു. രണ്ടുദിവസത്തെ ചികില്‍സയ്ക്കു ശേഷം 55കാരന് സുഖംപ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെന്നും മെഡിക്കല്‍ ജേണലില്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





