21
Jul 2023
Sat
21 Jul 2023 Sat

ദോഹ: കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറിൽ മരിച്ചു. ഊരത്ത് താഴെ കമ്മന കുഞ്ഞബ്ദുല്ല, ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദലി(51)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സറീന. മക്കൾ: അസ്‌ന, അദ്‌നാൻ, അബ്ദുല്ല, ആഫിയ, അസീം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരങ്ങൾ: വഹീദ, ഷെഹർബാൻ, ആരിഫ്. സഹോദരീ ഭർത്താവ് കല്ലറ മുഹമ്മദ്, ചെറുവോട്ട് മുഹമ്മദ് എന്നിവർ ഖത്തറിൽ ജോലി ചെയ്യുന്നു.
മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ. നടപടിക്രങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഖത്തർ കെ.എം.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി നേതൃത്വം നൽകുന്നുണ്ട്.