ദോഹ: ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുതിയ മാളിയേക്കൽ സയ്യിദ് യൂസുഫ് ബാഫഖി തങ്ങൾ(61) നാട്ടിൽ നിര്യാതനായി. പരേതനായ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ ചെറുമകനാണ്. പിതാവ്: സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങൾ. അസുഖ ബാധിതനായതിനെ തുടർന്ന് കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു സയ്യിദ് യൂസുഫ് ബാഫഖി തങ്ങൾ.
|
ഏതാനും വർഷം മുമ്പാണ് പ്രവാസം മതിയാക്കി ഖത്തറിൽ നിന്നു മടങ്ങിയത്. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.
കണ്ണൂർ മാറപുരയിൽ ഹസീന ബീവിയാണ് ഭാര്യ. മക്കൾ: ഹിശാം ബാഫഖി(ദുബായ്), ഹാസിൽ ബാഫഖി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാത്രി 10 മണിക്ക് മൂടാടി വലിയകത്ത് പള്ളിയിൽ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


