05
Jul 2023
Mon
05 Jul 2023 Mon

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂത്താളി ഗ്രാമപ്പഞ്ചായത്തിലെ ആറു സ്‌കൂളുകള്‍ക്ക് ഇന്ന് അവധി കൊടുക്കുന്നതിന് കാരണക്കാരനായ തെരുവുനായയെ പിടികൂടി. കൂത്താളി രണ്ടേ ആറിലും പന്തിരിക്കര ഭാഗങ്ങളിലും നിരവധി പേരെ കടിച്ച തെരുവുനായയെയാണ് നാട്ടുകാര്‍ പിടികൂടിയത്. പന്തിരിക്കരയ്ക്കടുത്ത് കോക്കാട് സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിന്നാണ് നാട്ടുകാര്‍ നായയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂത്താളിയില്‍ നാല് പേരെയും പന്തിരിക്കരയില്‍ ഒരു കുട്ടിയേയും ഞായറാഴ്ച നായ അക്രമിച്ചിരുന്നു. നിരവധി പേരെ കടിച്ച തെരുവുനായയെ പിടികൂടാനാവാതെ വന്നതോടെയാണ് വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് പഞ്ചായത്ത് പരിധിയിലെ ആറു സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. പിടികൂടിയ നായ തന്നെയാണ് തങ്ങളെ കടിച്ചതെന്ന് കടിയേറ്റവര്‍ സ്ഥിരീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ കെ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക