09
Jul 2023
Mon
09 Jul 2023 Mon

പാലക്കാട്: വിരുന്നിനു പോയി മടങ്ങവെ നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കണ്ടെയ്നര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ഭര്‍ത്താവിന് ഗുരുതര പരിക്ക്. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. കോയമ്പത്തൂര്‍ സ്വദേശിയായ ഷക്കീറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനീഷ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് വച്ചാണ് ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കണ്ടെയ്നര്‍ ലോറിയിടിച്ചത്. നെന്മാറ കുനിശേരിയിലെ ബന്ധുവീട്ടില്‍ നിന്ന് വിരുന്ന് കഴിഞ്ഞ് കോയമ്പത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ജൂണ്‍ നാലിനായിരുന്നു ഇവരുടെ വിവാഹം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക