ഷില്ലോങ്: കാട്ടുകൂൺ കഴിച്ച സ്ത്രീയടക്കം മൂന്നു പേർ മരിച്ചു. ഷില്ലോങ്ങിലെ സയൻസ് ആൻഡ് ബയോ റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ(ഐഎസ്ബിആർ) ജീവനക്കാരാണ് മരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
|
സ്ഥാപനത്തിലെ തൂപ്പുജോലിക്കാരായ ഷീബ ഖെർമാനി(40), റൂബർട്ട് ഡോൺബർ ഡോഹ്റ്റ്ഡോങ്, വാച്ച്മാനായ ബാക്സ്റ്റർ ഖാർഖ്രാങ്(30)എന്നിവരാണ് മരിച്ചത്. ഷീബയെ ഒരു മുറിയിലും മറ്റു രണ്ടുപേരെയും മറ്റൊരു മുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
തൂപ്പുജോലിക്കാരുടെ മുറികളിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പൊലീസ് ഇവിടം പരിശോധിച്ചത്. മൃതദേഹങ്ങൾ കണ്ടെത്തിയ മുറികൾക്കു സമീപമുള്ള മറ്റൊരു മുറിയിൽ നിന്ന് പൊലീസിന് കാട്ടുകൂണുകൾ ലഭിക്കുകയുണ്ടായി. തുടർന്നാണ് ഇവ കഴിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





