10
Jul 2023
Tue
10 Jul 2023 Tue

ദുബായ്: 32വര്‍ഷത്തെ ആശുപത്രി സേവനം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന വല്‍സാ മാത്യുവിന് ഇമ യാത്രയയപ്പ് നല്‍കി. ഇമയുടെ ആദ്യകാല മെംബറായ വല്‍സാ മാത്യുവിനെ ഇമയുടെ തുടക്കക്കാരിലൊരാളായ കലാം കെഎം ഇമയുടെ മെമന്റോ നല്‍കി ആദരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേര സീ ലോര്‍ഡ് റസ്റ്റോറന്റില്‍ നടന്ന ഇമ എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ വച്ചായിരുന്നു ആദരവ്. പരിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ അഹമ്മദ് ജമാല്‍, ആബിദ് ജമാല്‍, എന്നിവര്‍ക്കും ഗള്‍ഫ് യുണൈറ്റഡ് എഫ് സി യുടെ ബെസ്റ്റ് ഫുട്‌ബോള്‍ പ്ലയര്‍ ആയി തിരഞ്ഞെടുത്ത മുഹമ്മദ് ഹിലാലിനും ഇമ പ്രസിഡന്റ് സലീം കളത്തിങ്ങല്‍, നാസര്‍ ചിറക്കല്‍, ശിവന്‍ പാണ്ടിക്കാട് എന്നിവരും മെമന്റോ നല്‍കി ആദരിച്ചു.

ജമാല്‍ കെഎം, സുരേഷ് ചൂണ്ടയില്‍, ഷൗക്കത്ത് പിഎം, ഫൈസല്‍ ബാബു, റഹിസ്, ഷമീം കെ, മജീദ് പന്തല്ലൂര്‍, ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. അസ്‌കര്‍ പി,രാജേഷ്, ഇബ്രാഹിം എന്‍കെ, ജംഷീര്‍, സജിം, ഷബീറലി, തുടങ്ങിയവരും സംബന്ധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക