09
Jul 2023
Wed
09 Jul 2023 Wed

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്. പാലക്കാട്‌ ആലമ്പള്ളത്ത് ആണ് സംഭവം. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ മംഗലം ഡാം പരിസരത്തുവച്ചാണ് അപകടം ഉണ്ടായത്. സ്കൂൾ ട്രിപ്പിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോ മറിയുകയായിരുന്നു. അപകടസമയത്ത് നാല് കുട്ടികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക