ആണ്‍സുഹൃത്തിനൊപ്പമുള്ള വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി കോളജ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു. പൊലീസുകാരനാണെന്നു പരിചയപ്പെടുത്തിയാണ് അക്രമി പെണ്‍കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് രവി സോളങ്കിയെന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം.
|
20കാരിയായ വിദ്യാര്‍ഥിനിയും ആണ്‍സുഹൃത്തും കാറില്‍ പങ്കിട്ട സ്വകാര്യ നിമിഷം രവി രഹസ്യമായി മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇതിനു ശേഷം വിദ്യാര്‍ഥിനിയും സുഹൃത്തും സഞ്ചരിച്ച കാറിനെ പ്രതി ബൈക്കില്‍ പിന്തുടര്‍ന്നു. പ്രശാന്ത് വിഹാറിലെ അപാര്‍ട്ട്‌മെന്റിനു മുന്നില്‍ പെണ്‍കുട്ടിയെ ഇറക്കിയ ശേഷം ആണ്‍സുഹൃത്ത് തിരിച്ചുപോയി.
ഈ സമയം പ്രതി യുവതിയെ പിന്തുടര്‍ന്ന് അപാര്‍ട്ട്‌മെന്റില്‍ കയറിച്ചെന്നു. സ്റ്റെയറില്‍ വച്ച് പെണ്‍കുട്ടിയെ കണ്ട പ്രതി മൊബൈല്‍ഫോണില്‍ പകര്‍ത്തിയ വീഡിയോ കാണിച്ച് ഓണ്‍ലൈനില്‍ ഷെയര്‍ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസുകാരനാണ് താനെന്നും പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു.
വീഡിയോ ഷെയര്‍ ചെയ്യാതിരിക്കുന്നതിനു പകരമായി പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം കടന്നുകളയുകയായിരുന്നു. സംഭവശേഷം പെണ്‍കുട്ടി സുഹൃത്തിനെ വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് രവിയെ കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





