03
Jul 2023
Sun
03 Jul 2023 Sun

1500 കിലോഗ്രാം കഞ്ചാവുമായി എംബിഎ വിദ്യാര്‍ഥിയടക്കം മൂന്നു പേര്‍ ബെംഗളൂരു പൊലീസ് പിടിയിലായി. പിടിച്ചെടുത്ത കഞ്ചാവിന് 12 കോടി രൂപ വിലമതിക്കും. ബെംഗളൂരു സ്വദേശി സല്‍മാന്‍ പാഷ(22), ആന്ധ്രാ സ്വദേശി ലക്ഷ്മി മോഹന്‍ ദാസ്(23), രാജസ്ഥാന്‍ സ്വദേശിയും എംബിഎ വിദ്യാര്‍ഥിയുമായ ചന്ദ്രഭാനു ബിഷ്‌ണോയി(24)എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലക്ഷ്മിമോഹന്‍ ദാസ് ബിരുദധാരിയാണെന്നു പൊലീസ് പറഞ്ഞു. വിശാഖപട്ടണത്തു നിന്നാണ് സംഘം വന്‍തോതില്‍ കഞ്ചാവ് ബെംഗളൂരുവിലെത്തിച്ചത്.

ബെംഗളൂരുവിലെ ചെറുകിട മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് ലക്ഷ്മിമോഹന്‍ ദാസും ചന്ദ്രഭാനു ബിഷ്‌ണോയിയുമാണ് ഇവ എത്തിച്ചുനല്‍കിയിരുന്നതെന്ന് പൊലീസ് ആഴ്ചകള്‍ നീണ്ട അന്വേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു. വാനിലാണ് പ്രതികള്‍ കഞ്ചാവെത്തിച്ചിരുന്നത്. കഞ്ചാവിന് മുകളില്‍ മറ്റ് വസ്തുക്കള്‍ കയറ്റിയാണ് ഇവര്‍ പൊലീസ് പരിശോധനകളെ കബളിപ്പിച്ചിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക