വാരണാസി: റീല്‍സ് എടുക്കുന്നതിനിടെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മേല്‍പ്പാലത്തില്‍ നിന്ന് കാറിനുമുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതരപരിക്ക്. മേല്‍പ്പാലത്തില്‍ തന്നെ വീണ ദമ്പതികള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിനു പിന്നാലെ ബൈക്ക് ഉപേക്ഷിച്ച് ഇരുവരും ഇവിടെ നിന്നു മുങ്ങി. യുപിയിലെ വാരണാസിയിലാണ് സംഭവം. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല.
|
ശിവപൂറിലെ ഗഞ്ചാരി മേഖലയില്‍ ഞായറാഴ്ച രാവിലെയാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. ഡിവൈഡറില്‍ തട്ടിയ ബൈക്ക് മേല്‍പ്പാലത്തിന്റെ അരികിലെ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. റെയില്‍വേയില്‍ എന്‍ജിനീയറായ സര്‍വേര്‍ ശങ്കറാണ് മരിച്ചത്.
സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് ഇരുവര്‍ക്കും മുകളിലേക്ക് ബൈക്ക് വന്നുവീഴുന്നത്. തലയ്ക്ക് പരിക്കേറ്റ സര്‍വേഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. യുവതിയും യുവാവും ബൈക്കില്‍ സഞ്ചരിച്ച് റീല്‍സ് എടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളാണ് പറഞ്ഞത്. വാഹനത്തിന്റെ ചേസിസ് നമ്പര്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





