30
Jul 2023
Wed
30 Jul 2023 Wed

പാലക്കാട്: പേപ്പട്ടിയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് നെന്മാറ വിത്തിനശ്ശേരിയില്‍ സരസ്വതി(60)ആണ് മരിച്ചത്. മെയ് ഒന്നിനാണ് സരസ്വതിക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി പ്രതിരോധ കുത്തിവയ്പ് എടുത്തു. എന്നാല്‍ മുറിവ് ഗുരുതരമായതോടെ വലതുകാലിലെ വിരലുകള്‍ മുറിച്ചുമാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ സമയത്ത് പേവിഷ ബാധ സ്ഥിരീകരിക്കുകയും നില ഗുരുതരമാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.