10
Jul 2023
Thu
10 Jul 2023 Thu

പട്ടംപറത്തുന്നതിനിടെ കുപ്പിച്ചില്ലു പുരട്ടിയ നൂല് കഴുത്തിൽകൊണ്ട് മുറിഞ്ഞ് ഏഴുവയസ്സുകാരി മരിച്ചു. ഡൽഹിയിലെ പശ്ചിംവിഹാർ വെസ്റ്റിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിതാവിനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു ബാലികയുടെ കഴുത്തിൽ ചൈനീസ് പട്ടത്തിന്റെ നൂലുടക്കിയത്. മൂർച്ചയേറിയ നൂലുകൊണ്ട് കുട്ടിയുടെ കഴുത്ത് മുറിയുകയായിരുന്നു.

സ്കൂട്ടറിന്റെ മുന്നിലായിരുന്നു പെൺകുട്ടി നിന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മറ്റു പട്ടങ്ങളുടെ നൂൽ മുറിക്കുന്നതിനിടെ പട്ടത്തിന്റെ നൂലിൽ കുപ്പിച്ചില്ല് പൊടി പശ ഉപയോ​ഗിച്ച് പുരട്ടുന്നത്.

അപകടങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഇത്തരം പട്ടംപറത്തൽ നിരോധിച്ചിട്ടുണ്ടെങ്കിലും നിയമംലംഘിച്ച് ചൈനീസ് പട്ടങ്ങൾ പറത്തുന്നത് തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക