ദോഹ: ഖത്തർ രാജകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനി നിര്യാതനായി. 1978-1989 കാലഘട്ടത്തിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം ഖത്തറിലെ വിദ്യാഭ്യാസ മേഖലയിൽ നിർണായക പങ്ക് വഹിച്ചതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
|
ലബനനിൽ റസിഡന്റ് അംബാസഡറും തുർക്കിയിലും സിറിയയിലും നോൺ റസിഡന്റ് അംബാസഡറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുഹമ്മദ് ബിൻ ഹമദ് ഹോൾഡിംഗ് കമ്പനിയുടെ സ്ഥാപകനും ഡയറക്ടർ ബോർഡ് ചെയർമാനുമാണ്. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനിയുടെ നിര്യാണത്തിൽ അമീരി ദിവാൻ അനുശോചിച്ചു. ശനിയാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ മയ്യിത്ത് നമസ്കാരം പൂർത്തിയാക്കിയ ശേഷം പഴയ റയ്യാൻ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





