20
Jul 2023
Sat
20 Jul 2023 Sat

18കാരിയായ സഹോദരിയെ കൊന്ന് തല വെട്ടിയെടുത്ത് യുവാവ് പൊലീസ് സ്റ്റേഷനില്‍. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. സഹോദരിയുടെ പ്രണയബന്ധമാണ് കൊലപാതക കാരണമെന്ന് 22കാരനായ സഹോദരന്‍ പൊലീസില്‍ മൊഴി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഷിഫയാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് സഹോദരന്‍ റിയാസ് ആഷിഫയുടെ തല വെട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് വെട്ടിയെടുത്ത തലയുമായി റിയാസ് പൊലീസിലെത്തി കീഴടങ്ങി.

ഗ്രാമവാസിയും കാമുകനുമായ ചാന്ദ് ബാബുവിനൊപ്പം ആഷിഫ അടുത്തിടെ ഒളിച്ചോടിയിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് ആഷിഫയെയും ചാന്ദ് ബാബുവിനെയും പിടികൂടുകയും കാമുകനെ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

ചാന്ദ് ബാബുവുമായുള്ള ബന്ധത്തെ റിയാസ് എതിര്‍ത്തിരുന്നുവെന്നും ഇതേച്ചൊല്ലി ആഷിഫയുമായി വഴക്കടിക്കുക പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക