21
Jul 2023
Sun
21 Jul 2023 Sun

കൊട്ടാരക്കരയില്‍ നടുറോഡില്‍ വച്ച് മകന്‍ അമ്മയെ കുത്തിക്കൊന്നു. കലയപുരം ആശ്രയ സാങ്കേതത്തിലെ അന്തേവാസിയായ സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നതിനിടെയാണ് മകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തലവൂര്‍ സ്വദേശി ചരുവിള പുത്തന്‍വീട് അരിങ്ങട മിനിമോള്‍(50)ആണ് കൊല്ലപ്പെട്ടത്. നിരവധി തവണയാണ് മിനിമോള്‍ക്ക് കുത്തേറ്റത്. സംഭവത്തില്‍ ഇവരുടെ മകന്‍ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് ജങ്ഷനില്‍ ഞായര്‍ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.

2007 മുതല്‍ മിനിമോള്‍ കലയപുരം ആശ്രയ സാങ്കേതത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് ജോമോന്‍ അമ്മയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോവുന്ന വഴിയാണ് കൊലപാതകം നടത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക