പ്രമേഹമുള്ളവര്‍ക്ക് ഈന്തപ്പഴം കഴിക്കാമോ?
|
ഏറ്റവുമധികം പടര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. ജീവന് പോലും ഭീഷണിയാകുന്ന പല രോഗങ്ങള്‍ക്കും പ്രമേഹം കാരണമാകാറുണ്ട്. പ്രായമായവര്‍, ചെറുപ്പക്കാര്‍, ഗര്‍ഭിണികള്‍ തുടങ്ങി മിക്ക ആളുകള്‍ക്കും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തേണ്ടത് ഇതിനെ തടയാന്‍ അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പലരും റീഫൈന്‍ഡ് പഞ്ചസാരയ്ക്ക് പകരമായി ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നറുകള്‍, ശര്‍ക്കര, ഈന്തപ്പഴം എന്നിവ ഉപയോഗിക്കാറുണ്ട്.
ഒരു ദിവസം എത്ര മാത്രം കഴിക്കുന്നു എന്നതും പ്രധാനമാണ്. ഈന്തപ്പഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ്, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. പക്ഷെ ഇതിന്റെ കലോറി വളരെ ഉയര്‍ന്നതാണ്. 100 ഗ്രാമില്‍ ഏകദേശം 314 കലോറി അടങ്ങിയിട്ടുണ്ട്. കലോറി കൂടുതലായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുറഞ്ഞ അളവില്‍ വേണം കഴിക്കാന്‍. പ്രമേഹമുള്ളവര്‍ ദിവസവും രണ്ടോ മൂന്നോ മാത്രം കഴിക്കാന്‍ ശ്രമിക്കേണ്ടതും ഏറെ പ്രധാനമാണ്.
ഈന്തപ്പഴം പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ വിവിധ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഈന്തപ്പഴം. നാരുകള്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ നല്ല ഉറവിടം കൂടിയാണവ. പ്രമേഹവും ഇന്‍സുലിന്‍ പ്രതിരോധവും ഉള്ള ആളുകള്‍ക്ക് ഈന്തപ്പഴത്തിലെ നിരവധി പോഷകങ്ങളും സംയുക്തങ്ങളും ഗുണം ചെയ്യും.
ഈന്തപ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. അതിനാല്‍തന്നെ പ്രമേഹമുള്ളവര്‍ക്ക് കഴിക്കാന്‍ അനുയോജ്യമാണ്. പ്രമേഹമുള്ളവര്‍ക്ക് ഒരു സമയം 23 ഈന്തപ്പഴം കഴിക്കാവുന്നതാണ്. എന്നിരുന്നാലും, ഒരു വ്യക്തി അവരുടെ ഡോക്ടറുമായി സംസാരിച്ചതിനുശേഷം മാത്രം കഴിക്കുക.


