01
Jul 2023
Thu
01 Jul 2023 Thu

അബൂദബി: യുഎഇ പ്രസിഡന്റിന്റെ സഹോദരനും ഷാര്‍ജ ഭരണാധികാരിയുടെ പ്രതിനിധിയുമായ ശൈഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 1965ല്‍ അല്‍ ഐനിലാണ് ജനനം. 2010ലാണ് അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയോഗിതനായത്. യുഎഇ സ്ഥാപകനും പിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓഫിസിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ 27 മുതല്‍ 29 വരെയുള്ള മൂന്നുദിവസങ്ങളില്‍ പ്രസിഡന്‍ഷ്യല്‍ കോടതി ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. സഹോദരന്റെ മരണത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചിച്ചു.