പത്തനംതിട്ട കലഞ്ഞൂരില്‍ ഒന്നര വര്‍ഷം മുമ്പ് കാണാതായ പാടം സ്വദേശി നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പൊലീസ് അറസ്റ്റ് ചെയ്തു.
|
നൗഷാദിനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിലെടുത്ത കേസിന്റെ ഭാഗമായി പൊലീസ് ഭാര്യ അഫ്‌സാനയെ ചോദ്യം ചെയ്തപ്പോഴാണ് കൊന്ന് കുഴിച്ചിട്ടെന്ന വെളിപ്പെടുത്തല്‍ യുവതി നടത്തിയത്. മൃതദ്ദേഹം കുഴിച്ചു മൂടിയ പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
എന്നാല്‍ കുഴിച്ചുമൂടിയ മൃതദേഹം പിന്നീട് പുറത്തെടുത്ത് ആറ്റില്‍ തള്ളിയെന്നാണ് അഫ്‌സാനയുടെ പുതിയ വാദം. 2021 നവംബറില്‍ നൗഷാദിന്റെ പിതാവ് നല്‍കിയ കേസിലാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ദാമ്പത്യപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. പരുത്തിപ്പാറയില്‍ ദമ്പതികള്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ പരിസരത്താണ് പൊലീസ് വിശദമായ തിരച്ചില്‍ നടത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





