കോട്ടയം: പ്രായപൂർത്തിയാവാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച ജ്യോൽസ്യൻ അറസ്റ്റിൽ. വൈക്കം ടിവി പുരം സ്വദേശി വിമുക്ത ഭടൻ കൂടിയായ സുദർശൻ (56) ആണ് അറസ്റ്റിലായത്. രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന കുടുംബവുമായി അടുപ്പം കൂടിയായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. 15 കാരിയായ പെൺകുട്ടിയെ 2022 നവംബർ മുതൽ ഇയാൾ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.
|
വിവരം പുറത്തുപറഞ്ഞാൽ പെൺകുട്ടിയെയും കുടുംബത്തെ കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം തുടർന്നത്. മാനസികമായി തളർന്ന പെൺകുട്ടി വിവരം കൂട്ടുകാരികളോടും അവർ അധ്യാപികയെയും അറിയിക്കുകയായിരുന്നു.
സ്കൂൾ അധികൃതർ വൈക്കം പൊലീസിലും പട്ടികജാതി വകുപ്പിലും വിവരം അറിയിച്ചു.തുടർന്ന് ജൂലായ് 12 ന് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





