01
Aug 2023
Fri
01 Aug 2023 Fri

പിറന്നാള്‍ ദിനത്തില്‍ വാങ്ങിയ അബൂദബി ബിഗ് ടിക്കറ്റിലൂടെ ദുബയിലെ ഇന്ത്യന്‍ പ്രവാസിക്ക് 33.83 കോടി രൂപ സമ്മാനം. സകില്‍ ഖാന്‍ സര്‍വാര്‍ ഖാന് ആണ് അബൂദബി ബിഗ് ടിക്കറ്റിന്റെ ഗ്രാന്‍ഡ് പ്രൈസായ 15 ദശലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്. പിറന്നാള്‍ ദിനമായ ജൂലൈ 25നായിരുന്നു സകില്‍ ഖാന്‍ 191115 എന്ന അബൂദബി ബിഗ് ടിക്കറ്റ് വാങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നറുക്കെടുപ്പ് ലൈവായി കാണുമ്പോഴാണ് ജേതാവായ വിവരം സകില്‍ അറിയുന്നത്. 2011ലാണ് സകില്‍ ഖാന്‍ ദുബയിലെത്തിയത്. 2011 മുതല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ടെന്ന് യുവാവ് പറയുന്നു. ജോലി ചെയ്യുന്ന കമ്പനിയിലെ 10 മുതല്‍ 15 വരെ ജീവനക്കാരുമായി ചേര്‍ന്നാണ് പലപ്പോഴും ടിക്കറ്റ് എടുത്തുവന്നിരുന്നതെന്നും യുവാവ് വ്യക്തമാക്കി.

തുടക്കകാലത്ത് 800 ദിര്‍ഹമായിരുന്നു തന്റെ ശമ്പളമെന്നും ഇക്കാലയളവില്‍ നാലു പ്രമോഷനുകള്‍ ലഭിച്ചതോടെ ശമ്പളം നാലായിരം ദിര്‍ഹമായി ഉയര്‍ന്നുവെന്നും രാജസ്ഥാനില്‍ നിന്നുള്ള സകില്‍ ഖാന്‍ പറയുന്നു. നാട്ടിലെ ബാങ്ക് വായ്പ അടച്ചുതീര്‍ക്കണം, സ്വന്തമായൊരു ബിസിനസ് തുടങ്ങണം, നാട്ടിലുള്ള കുടുംബത്തെ ദുബയിലേക്ക് കൊണ്ടുവരണം തുടങ്ങിയ ആഗ്രഹങ്ങളാണ് സമ്മാനം ലഭിച്ചതോടെ സകില്‍ ഖാന്‍ പൂര്‍ത്തിയാക്കാന്‍ പോവുന്നത്.