04
Aug 2023
Sat
04 Aug 2023 Sat

ചെന്നൈ: ബോഡിബില്‍ഡറും ശരീരഭാരം കുറയ്ക്കല്‍ പരിശീലകനുമായ അരവിന്ദ് ശേഖര്‍ ഹൃദയഘാതം മൂലം മരിച്ചു. 30 വയസ്സായിരുന്നു. തമിഴ് ടെലിവിഷന്‍ താരം ശ്രുതി ഷണ്‍മുഗ പ്രിയയുടെ ഭര്‍ത്താവാണ് അരവിന്ദ് ശേഖര്‍. ആഗസ്ത് രണ്ടിനാണ് വീട്ടില്‍ വച്ച് അരവിന്ദ് ശേഖറിന് ഹൃദയാഘാതമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 2022ല്‍ മിസ്റ്റര്‍ തമിഴ്‌നാടായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം മെയിലാണ് അരവിന്ദും ശ്രുതിയും വിവാഹിതരായത്. ഇരുവരുമൊത്തുള്ള റീലുകള്‍ക്ക് വന്‍തോതില്‍ ആരാധകരുണ്ടായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക