09
Aug 2023
Sun
09 Aug 2023 Sun

വാളയാര്‍ ഡാമില്‍ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ ഷണ്‍മുഖം(18), തിരുപ്പതി(18)എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍ എന്‍ജീനിയറിങ് കോളജിലെ വിദ്യാര്‍ഥികളായ എട്ടംഗസംഘമാണ് ഡാമിലിറങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നുപേരാണ് മുങ്ങിപ്പോയത്. നാട്ടുകാരാണ് ഒരാളെ രക്ഷപ്പെടുത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവിങ് സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഷണ്‍മുഖത്തിന്റെയും തിരുപ്പതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക