മദ്യലഹരിയില്‍ ശിവ ഭഗവാന്‍ ആണെന്ന് അവകാശപ്പെട്ട് 60കാരന്‍ 85കാരിയെ കുടയ്ക്ക് അടിച്ചുകൊന്നു. രാജസ്ഥാനിലെ ഉദയ്പൂറിലാണ് സംഭവം. കല്‍ക്കി ബായി ഗമേതിയാണ് കൊല്ലപ്പെട്ടത്. കൂടിനിന്നവര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിരുന്നു. പ്രതാപ് സിങ് എന്നയാളാണ് മദ്യലഹരിയില്‍ വൃദ്ധയെ അടിച്ചുകൊന്നത്.
|
കൊന്നശേഷം താന്‍ പുനരുജ്ജീവിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇയാള്‍ വൃദ്ധയെ മര്‍ദ്ദിച്ചത്. ഞാന്‍ ശിവന്റെ അനുയായിയാണ്. എന്നെ ശിവനാണ് നിന്റെ അരികിലേക്ക് അയച്ചത്. നീ രാജ്ഞിയാണ്. ഇതുപറഞ്ഞുകൊണ്ട് പ്രതാപ് സിങ് വൃദ്ധയെ നെഞ്ചില്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിലത്തുവീണ വൃദ്ധയെ മുടിയില്‍ പിടിച്ചുവലിച്ചിഴച്ചു. ഇതിനു ശേഷം കുട വച്ച് ഇയാള്‍ വൃദ്ധയില്‍ തലയില്‍ നിരന്തരം അടിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





