20
Aug 2023
Mon
20 Aug 2023 Mon

ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീലിന്റെ പ്രവര്‍ത്തനം അപ്രതീക്ഷിതമായ അവസാനിപ്പിച്ച് ദുബായ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ഖ്യാതിക്കു പുറമേയായിരുന്നു ഐന്‍ദുബായ് എന്ന ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീല്‍ കൂടി ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ഏതാനും മാസങ്ങള്‍ക്കു ശേഷം ജയന്റ് വീലിന് അപ്രതീക്ഷിതമായി പൂട്ടുവീണിരിക്കുകയാണ്. ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ ഐന്‍ ദുബായ് അടച്ചിടുമെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്.

വിനോദസഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ഐന്‍ദുബായിക്കു സമീപം കഫേകള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ തുറന്നിരുന്നു. എന്നാല്‍ ഐന്‍ ദുബായ് അടച്ചിട്ടതോടെ ഇവിടങ്ങളിലെ ജീവനക്കാരടക്കം പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്.

250 മീറ്ററാണ് ഐന്‍ദുബായിയുടെ ഉയരം. ഇതിന്റെ ഓരോ കാലുകള്‍ക്കും 15 ലണ്ടന്‍ ബസ്സുകളുടെ നീളമുണ്ടെന്നാണ് ദുബായ് ടൂറിസം വകുപ്പിന്റെ വിശദീകരണം. 48 എയര്‍കണ്ടീഷന്‍ഡ് കാബിനുകളിലായി 1750 പേരെ ഒരുസമയം വഹിക്കാന്‍ ഐന്‍ ദുബായിക്കു ശേഷിയുണ്ട്.

100 ദിര്‍ഹമായിരുന്നു സാധാരണ ടിക്കറ്റ് നിരക്ക്. 4700 ദിര്‍ഹമിന് ആഡംബര കാബിനുകളിലേക്ക് ടിക്കറ്റെടുക്കാവുന്നതാണ്. 38 മിനിറ്റാണ് ഓരോ റൈഡിന്റെയും ദൈര്‍ഘ്യം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക