10
Aug 2023
Tue
10 Aug 2023 Tue

കാവനൂർ: ചെങ്ങര മട്ടത്തിരിക്കുന്നിൽ തള്ളുന്ന മാലിന്യങ്ങൾ അവിടെ നിന്ന് മാറ്റാനുള്ള പഞ്ചായത്തിന്റെ തീരുമാനം ചെങ്ങരയിലെ ജനങ്ങളുടെ വിജയമാണെന്ന് സമര സമിതി അംഗവും പിഡിപി കാവനൂർ പഞ്ചായത്ത് പ്രസിഡന്റുമായ ഫാറൂഖ് ചെങ്ങര അഭിപ്രായപെട്ടു.
ഭരണകക്ഷിയിലെ അംഗങ്ങളുടെ പോലും എതിർപ്പ് വകവെക്കാതെ എന്ത് വില കൊടുത്തും MCF ചെങ്ങരയിൽ തന്നെ നടപ്പിലാക്കും എന്ന വാശിയിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാർഡ് അംഗം ഉൾപെടെയുള്ള വനിതകളെയും സമരക്കാരെയും പൊലീസ് തല്ലിച്ചതയ്ക്കുകയും കള്ള കേസുകൾ വരെ എടുക്കുകയും ചെയ്തിട്ടും സമരത്തിൽ നിന്ന് പിൻമാറാതെ ഇരകളായ പ്രദേശവാസികൾ പൊരുതി നേടിയതാണി വിജയമെന്നും ഒരു മുഖ്യധാര രാഷ്ട്രീയ പാർട്ടിയും സമരക്കാർക്ക് ആത്മാർഥ പിന്തുണ നൽകിയില്ലെന്നും ഫാറൂഖ് ചെങ്ങര പറഞ്ഞു.

എന്നാൽ കോൺഗ്രസ്സിന്റെ രാഷ്ട്രീയ സമ്മർദ്ദം സമരത്തിന് ഗുണം ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശവാസികളുടെ സമരത്തെ പൊളിക്കാൻ വേണ്ടി ഇരുട്ടിന്റെ മറവിൽ സാമൂഹ്യദ്രോഹികൾ മാലിന്യത്തിന് തീ വെച്ചതിന്റെ പേരിൽ സമരം നടത്തിയവർക്ക് എതിരെ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസ് എടുത്ത കളള കേസുകൾ ഉടൻ പിൻവലിക്കണമെന്നും മിച്ചഭൂമിയായ മട്ടത്തിരികുന്നിന്റെ പകുതി ഭാഗം എങ്കിലും ചെങ്ങരയിലെ ഭാവി തലമുറയുടെ അഭിലാഷമായ ഫുട്ബോൾ ഗ്രൗണ്ട് ആക്കുന്നതിന് വേണ്ടിയും ബാക്കി ഭൂമി പഞ്ചായത്തിലെ ഭൂരഹിതർക്ക് വീട് വെക്കുന്നതിന് ഭൂമി വിതരണം ചെയ്യാനും പഞ്ചായത്ത് ഭരണ സമിതിയും എംഎൽഎയും റവന്യൂ വകുപ്പുമായി ബന്ധപെട്ട് പരിശ്രമിക്കണമെന്നും ഫാറൂഖ് ചെങ്ങര ആവശ്യപെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക