10
Aug 2023
Thu
10 Aug 2023 Thu

വയറുവേദനയ്ക്ക് ചികില്‍സതേടിയെത്തിയ 41കാരിയുടെ വയറ്റില്‍ നിന്ന് നീക്കിയത് 15 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍. ഇന്‍ഡോറിലാണ് സംഭവം. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍ ട്യൂമര്‍ നീക്കം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭക്ഷണം കഴിക്കാനോ നടക്കാനോ പോലും കഴിയാതെ വന്നതോടെയാണ് യുവതി ഇന്‍ഡോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഞരമ്പുകള്‍ മൂടിയ നിലയിലായിരുന്നു ട്യൂമര്‍ ഉണ്ടായിരുന്നത് എന്നതിനാല്‍ ദുഷ്‌കരമായിരുന്നു ശസ്ത്രക്രിയയെന്ന് ഇതിനു നേതൃത്വം നല്‍കിയ ഡോ. അതുല്‍ വ്യാസ് പറഞ്ഞു.

49 കിലോഗ്രാമായിരുന്നു യുവതിയുടെ ശരീരഭാരം. ഇതില്‍ 15 കിലോഗ്രാം വയറില്‍ വളര്‍ന്ന ട്യൂമറിന്റേതായിരുന്നു. സര്‍ജറി വിജയകരമായി പൂര്‍ത്തിയായതോടെ യുവതി ആരോഗ്യം വീണ്ടെടുത്തു വരികയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക