09
Aug 2023
Thu
09 Aug 2023 Thu

കോഴിക്കോട്: മാറിക്കയറിയ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണു വീട്ടമ്മയുടെ കാല്‍പാദം അറ്റു. മലപ്പുറം ചങ്ങരംകുളം ആലംകോട് സ്വദേശി ചക്കോടത്ത് വളപ്പില്‍ സതി(56)യുടെ കാല്‍പാദമാണ് മുറിഞ്ഞുപോയത്. ചികിത്സയുടെ ഭാഗമായാണ് സതി മകനൊപ്പം കോഴിക്കോട് എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. കുറ്റിപ്പുറത്തേക്ക് ടിക്കറ്റെടുത്തു നില്‍ക്കുമ്പോള്‍ കോയമ്പത്തൂര്‍ മംഗളൂരു ട്രെയിന്‍ സ്റ്റേഷനില്‍ എത്തുകയും സതി ഇതില്‍ കയറുകയുമായിരുന്നു. ഈ സമയം പുറത്തുനിന്ന മകന്‍ അമ്മയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു.

പരിഭ്രാന്തിയോടെ പുറത്തേക്ക് ചാടുന്നതിനിടെ ഇവര്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ അകപ്പെടുകയായിരുന്നു. ഉടനെ റെയില്‍വേ പൊലീസും ആര്‍പിഎഫും എത്തി സതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക