10
Aug 2023
Sat
10 Aug 2023 Sat

നാഗ്പൂരിലെ ബിജെപി നേതാവ് സനാ ഖാനെ കാണാതായി 10 ദിവസത്തിനു ശേഷം ഭര്‍ത്താവ് അമിത് സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സനാ ഖാനെ കൊന്ന് പുഴയില്‍ തള്ളിയെന്നാണ് അമിത് സാഹുവിന്റെ മൊഴി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മധ്യപ്രദേശിലെ ജബല്‍പൂരില്‍ വച്ചാണ് സനയെ കൊലപ്പെടുത്തിയതെന്ന് അമിത് മൊഴി നല്‍കി. ജബല്‍ബൂരിലെ ഖോറ ബസാറില്‍ നിന്നുള്ള അമിത് സാഹുവിന്റെ കൂട്ടാളിയെയും നാഗ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സനയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.

നാഗ്പൂര്‍ സ്വദേശിനിയായ സനാ ഖാന്‍ ബിജെപി ന്യൂനപക്ഷ സെല്‍ നേതാവായിരുന്നു.നാഗ്പൂരില്‍ നിന്ന് അമിത് സാഹുവിനെ കാണാന്‍ ജബല്‍പൂരിലേക്കു പോയ സനയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതാവുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക