04
Aug 2023
Sun
04 Aug 2023 Sun

ഗുവാഹത്തി: മുതിര്‍ന്ന നേതാവുമൊത്തുള്ള ലൈംഗികദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രമുഖ വനിതാ നേതാവായ ഇന്ദ്രാണി തഹ്ബില്‍ദാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയുമായി അസം ബിജെപി. വനിതാനേതാവിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ചയാണ് അസം ബിജെപി കിസാന്‍ മോര്‍ച്ചാ നേതാവ് വനിതാ നേതാവ് ഗുവാഹത്തി നഗരത്തിലെ വസതിയില്‍ വച്ച് ജീവനൊടുക്കിയത്. മുതിര്‍ന്ന നേതാവുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയായിരുന്നു വനിതാ നേതാവ് ആത്മഹത്യ ചെയ്തത്.

കിസാന്‍ മോര്‍ച്ചയുടെ ട്രഷറര്‍ ആയിരുന്ന ഇന്ദ്രാണി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നു. വനിതാ നേതാവിനൊപ്പം ദൃശ്യങ്ങളില്‍ കണ്ട ബിജെപി നേതാവിനെ പാര്‍ട്ടി ശനിയാഴ്ച പുറത്താക്കിയിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകനെതിരേ കൂടി നടപടിയെടുത്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക