18
Aug 2023
Sat
18 Aug 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ സിനിമ കണ്ട ശേഷം നടന്‍ രജിനികാന്ത് അയോധ്യയിലേക്ക്. ഞായറാഴ്ച അയോധ്യ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് ഇന്ന് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. അയോധ്യയില്‍ മറ്റു ചില പരിപാടികളിലും അദ്ദേഹം പങ്കെടുക്കുമെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

ഉത്തരേന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന രജനികാന്ത് നിരവധി ക്ഷേത്രങ്ങളും പുണ്യ കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയാണ്. വെള്ളിയാഴ്ച അദ്ദേഹം ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള ചിന്നമസ്ത ക്ഷേത്രം സന്ദര്‍ശിച്ചു. മൂന്നാം തവണയാണ് താന്‍ ക്ഷേത്രത്തിലെത്തുന്നതെന്നും ഓരോ വര്‍ഷവും വരണമെന്നാണ് ആഗ്രഹമെന്നും രജനികാന്ത് പറഞ്ഞു.

എല്ലാ റെക്കോര്‍ഡുകളും മറികടന്ന് മുന്നേറുകയാണ് രജനികാന്തിന്റെ പുതിയ ചിത്രം ജയിലര്‍. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ഹിമാലയം സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായത്തെ പറ്റി ചോദിച്ചപ്പോള്‍ എല്ലാം ദൈവാനുഗ്രഹമാണ് എന്നായിരുന്നു രജനിയുടെ പ്രതികരണം. അതേസമയം, ജയിലര്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് പരാതിയും വന്നിട്ടുണ്ട്.

500 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് ജയിലര്‍. രജനിക്ക് പുറമെ അതിഥി വേഷത്തിലെത്തിയ മോഹന്‍ലാല്‍, വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച വിനായകന്‍ എന്നിവരെല്ലാം കൈയ്യടി നേടിയിട്ടുണ്ട്. അതേസമയം, അയോധ്യയില്‍ രജനികാന്ത് എവിടെയെല്ലാം സന്ദര്‍ശിക്കുമെന്ന് വ്യക്തമായിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക