04
Aug 2023
Sun
04 Aug 2023 Sun

തീര്‍ഥയാത്രയ്ക്കിടെ വഴിയില്‍കണ്ട അഞ്ചുവയസ്സുകാരനെ സന്യാസി എറിഞ്ഞുകൊന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. കുട്ടിയെ നിരന്തരം തറയിലേക്കെറിഞ്ഞാണ് കൊലപ്പെടുത്തിയത്. 52കാരനായ ഓംപ്രകാശ് ആണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സപ്ത്‌കോശി യാത്രയ്ക്കിടെയാണ് ഇയാള്‍ കുഞ്ഞിനെ എടുത്ത് നിലത്തെറിഞ്ഞുകൊന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുട്ടിയുടെ പിതാവ് മേഖലയില്‍ പലചരക്ക് കട നടത്തുന്നയാളാണ്.

ഓംപ്രകാശിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസിനു കൈമാറി. പരിക്കേറ്റ സന്യാസി ആശുപത്രിയില്‍ ചികില്‍സയിലാണെന്നും ഇയാളെ ചോദ്യംചെയ്താലേ കൊലപാതകകാരണം വ്യക്തമാവൂ എന്നും പൊലീസ് സൂപ്രണ്ട് ത്രിഗുണ്‍ ബൈസന്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക