16
Aug 2023
Mon
16 Aug 2023 Mon

പ്ലസ്ടുക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി: ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പോസ്റ്റിലേക്കുള്ള വിജ്ഞാപനം PSC ഇറക്കി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന വിവിധ ജില്ലകളിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്കുള്ള അപേക്ഷകള്‍
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (PSC) ക്ഷണിച്ചു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഒഴിവുകള്‍ വരുന്നുണ്ട്. വിശദാംശങ്ങള്‍ താഴെ:

അവസാന തിയ്യതി: സെപ്റ്റംബര്‍ 20

കാറ്റഗറി നമ്പര്‍ 226/2023 മുതല്‍ 234/2023 വരെ

പ്രായം: 19- 33 വയസ്സ് വരെയുള്ളവര്‍ക്കാണ് അവസരം. സംവരണവിഭാഗങ്ങള്‍ക്ക് ഇളവ്

യോഗ്യത: പ്ലസ്ടു, തതുല്യം

ശമ്പളം: തിരഞ്ഞെടുക്കപ്പെട്ടാല്‍ 27900 മുതല്‍ 63700 രൂപ വരെ ലഭിക്കും.

എങ്ങിനെ അപേക്ഷിക്കാം: ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. PSCയില്‍ വണ്‍ടൈം രജിസ്റ്റര്‍ ചെയ്തവര്‍ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് അപേക്ഷിക്കുക. അല്ലാത്തവര്‍ ആധാര്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ ഉപയോഗിച്ച് വണ്‍ ടൈം രജിസ്റ്റര്‍ചെയ്ത ശേഷം അപേക്ഷിക്കുക.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക