09
Aug 2023
Fri
09 Aug 2023 Fri

ജാക്കി ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിവച്ച് നന്നാക്കുന്നതിനിടെ വാഹനം തലയിലേക്ക് പതിച്ച് വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍ മരിച്ചു. അടിമാലിയിലാണ് അപകടം. ആനവിരട്ടി കമ്പിലൈന്‍ സ്വദേശി റോബിനാണ് മരിച്ചത്. വ്യാഴം വൈകീട്ടായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജാക്കി തെന്നി മാറിയ സമയം റോബിന്‍ കാറിന്റെ അടിയില്‍ ആയിരുന്നു. റോബിന്റെ മുഖത്തേക്കാണ് കാര്‍ പതിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടിമാലിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം. വഴിക്കു വച്ച് നില ഗുരുതരമായതോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക