09
Aug 2023
Fri
09 Aug 2023 Fri

കോഴിക്കോട്: നിലമ്പൂരിലെ പൊലീസ് വെടിവയ്പിനെതിരേ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് പ്രതിഷേധം നടത്തിയ കേസിൽ തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസു(എ വാസു) ജയിലിൽ തുടരും. കോഴിക്കോട് കുന്നമംഗലം കോടതിയിൽ ഹാജരാക്കിയ ഗ്രോ വാസു കോടതി മുറ്റത്ത് പശ്ചിമഘട്ട രക്തസാക്ഷികൾ സിന്ദാബാദ്, ഇങ്ക്വിലാബ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൽ മുഴക്കി. പൊലീസ് തൊപ്പികൊണ്ട് മുഖം മറച്ചാണ് ഗ്രോ വാസുവിനെ ജയിലിലേക്ക് കൊണ്ടുപോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജാമ്യത്തിൽ പോകാൻ വിസമ്മതിച്ചതോടെ കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു റിമാൻഡിലായിരുന്നു.
ഇന്നു കോടതിയിൽ ഹാജരാക്കിയ ​ഗ്രോ വാസു കുറ്റപത്രത്തിനും സാക്ഷിമൊഴിക്കുമെതിരെ എതിർവിസ്താരം നടത്തിയില്ല. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ​ഗ്രോ വാസു കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

94കാരനായ എ വാസു കുടനിർമാണം നടത്തിയാണ് ജീവിച്ചിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക