10
Aug 2023
Sun
10 Aug 2023 Sun

മോട്ടോര്‍ നന്നാക്കാന്‍ കുഴല്‍കിണറ്റില്‍ ഇറങ്ങിയ മൂന്ന് കര്‍ഷകര്‍ വിഷവാതകം ശ്വസിച്ചുമരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ശനിയാഴ്ചയാണ് സംഭവം. കൈലാഷ് സിങ്(55), അനില്‍ കുമാര്‍(28), ഹന്‍സ് രാജ് സിങ്(43)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ എട്ടോടെ കൈലാഷ് സിങ് ആണ് ആദ്യം കുഴല്‍കിണറ്റില്‍ ഇറങ്ങിയത്. പ്രതികരണമൊന്നും ലഭിക്കാതായതോടെ മറ്റു രണ്ടുപേര്‍ കൂടി കിണറ്റില്‍ ഇറങ്ങുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു. ഇവിടെയുണ്ടായിരുന്ന നാട്ടുകാരാണ് കയറില്‍കെട്ടി ഇവരെ മുകളില്‍ എത്തിച്ചതും ആശുപത്രിയിലേക്ക് മാറ്റിയതും. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 40 അടി താഴ്ചയുള്ള കുഴല്‍കിണറിലായിരുന്നു കര്‍ഷകര്‍ ഇറങ്ങിയത്.

കുഴല്‍കിണറ്റിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ബുലന്ദ്ഷഹര്‍ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രപ്രകാശ് സിങ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപാ വീതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക