22
Aug 2023
Sun
22 Aug 2023 Sun

ദോഹ: പ്രശസ്ത മത പ്രഭാഷകനും ആഗോള ഇസ്‌ലാമിക പണ്ഡിത സഭാംഗവുമായ ശൈഖ് മുസ്തഫ അൽ സെറാഫി ദോഹയിൽ അന്തരിച്ചു. 93 വയസ്സായിരുന്നു.
നിരവധി ഇസ്‌ലാമിക രാജ്യങ്ങളിൽ മത പ്രബോധകനായും പ്രഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം പണ്ഡിതന്മാരുടെ ആഗോള സഭയിൽ യൂണിയൻ ഇഷ്യൂസ് ആൻഡ് മൈനോറിറ്റീസ് കമ്മിറ്റി അംഗം ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.നിയമ ബിരുദം നേടിയ ശേഷം കുറച്ചുകാലം അഭിഭാഷകനായി പ്രവർത്തിച്ച ശൈഖ് മുസ്തഫ അൽ സെറാഫി ഖത്തറിലെ നിരവധി സ്‌കൂളുകളിൽ വിദ്യാഭ്യാസ സൂപ്പർവൈസറായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗോള തലത്തിൽ വിവിധ മതങ്ങൾക്കിടയിൽ സഹിഷ്ണുതയും സഹവർത്തിത്വവും വളർത്തുന്നതിന് അക്ഷീണം പ്രവർത്തിച്ചിരുന്ന അദ്ദേഹം നയതന്ത്ര മേഖലയിലും തന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു.
1930ൽ സിറിയൻ കുടുംബത്തിൽആണ് ജനനം. പിന്നീട് പ്രവർത്തനം ഖത്തറിലേക്ക് മാറ്റുകയായിരുന്നു.

ശനിയാഴ്ച മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം മസൈമീർ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.