25
Aug 2023
Mon
25 Aug 2023 Mon

തൃശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ മരിച്ചു. വാടാനപ്പള്ളി പണിക്കവീട്ടില്‍ പരേതനായ അബ്ദുവിന്റെയും ഹലീമയുടെ മകന്‍ തൃശൂര്‍ ചിറക്കല്‍ ഷാഫി അബ്ദുല്‍(43)ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ചികത്സയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്ലോബല്‍ പ്രൊജക്റ്റ് കമ്പനിയില്‍ ഐ.ടി വകുപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ:സഫ്ന. മകള്‍: അമീന. സഹോദരങ്ങള്‍: ഡോ. സാദിഖ് അബ്ദുള്‍ (അദാന്‍ ഹോസ്പിറ്റല്‍), ഷാജി. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

summary: trissur native dies in kuwait due to heart attack