മകളുടെ കോളജ് അഡ്മിഷനുമായി ബന്ധപ്പെട്ട ആവശ്യത്തിന് ബംഗളുരുവില്‍ പോയി മടങ്ങിവരവെ മൂലത്തറ സ്വദേശിയും മകനും അപകടത്തില്‍ മരിച്ചു. മൂലത്തറ സ്വദേശി മീനാക്ഷിപുരം അമ്മന്‍ എര്‍ത്ത് മൂവേഴ്സ് ഉടമ പരമേശ്വരന്(48), മകന് മോഹിത്ത് (21) എന്നിവരാണു മരിച്ചത്.
|
തമിഴ്നാട്ടിലെ കോവില്‍പാളയത്ത് വച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ 12.45നാണു അപകടമുണ്ടായത്. എതിര്‍ദിശയില്‍വന്ന ട്രക്കില്‍ നിന്നു നീണ്ടുനിന്ന തെങ്ങിന്‍തടി ഇരുവരും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





