വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങി, വൈകാതെ സോഫ്റ്റ് ലാന്‍ഡിങ്; അഭിമാനമായി ISRO| വീഡിയോ കാണാം
|
ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ചന്ദ്രയാന്‍ 3ന്റെ വിക്രം ലാന്‍ഡര്‍. ‘ഹോപ്പ്’ പരീക്ഷണത്തിന്റെ ഭാഗമായി ആയിരുന്നു ലാന്‍ഡറിനെ ഐഎസ്ആര്‍ഒ വീണ്ടും ലാന്‍ഡ് ചെയ്യിപ്പിച്ചത്. 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ശേഷമായിരുന്നു 30 40 സെന്റീമീറ്റര്‍ മാറി വീണ്ടും ലാന്‍ഡ് ചെയ്തത്. ലാന്‍ഡറിനെ വീണ്ടും ഉപരിതലത്തില്‍ നിന്ന് ഉയര്‍ത്താനാകുന്നത് മനുഷ്യരുള്‍പ്പെട്ട യാത്രയില്‍ നിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. പേടകം മികച്ച നിലയില്‍ പ്രവര്‍ത്തിച്ചെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് വിക്രം ലാന്‍ഡര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തതായും ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.
ചാന്ദ്ര രഹസ്യങ്ങള്‍ തേടുന്ന പ്രഗ്യാന്‍ റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കിയത് വിക്രം ലാന്‍ഡറാണ്. വിക്രം ലാന്‍ഡറുമായി ബന്ധപ്പെട്ട് നടത്തിയ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. പറന്നു പൊങ്ങിയ വിക്രം ലാന്‍ഡര്‍ അല്‍പ്പം മാറി ലാന്‍ഡ് ചെയ്തതായും ഐഎസ്ആര്‍ഒ വിശദീകരിച്ചു.
നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് വിക്രം ലാന്‍ഡര്‍ പറന്നു പൊങ്ങിയത്. മുകളിലേക്ക് 40 സെന്റിമീറ്റര്‍ പറന്നു പൊങ്ങിയ ലാന്‍ഡര്‍ 30 മുതല്‍ 40 സെന്റിമീറ്റര്‍ വരെ അകലെയാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തതെന്നും ഐഎസ്ആര്‍ഒ കുറിച്ചു.
ഈ വിജയം ഭാവി പരീക്ഷണങ്ങള്‍ക്കും മനുഷ്യ ദൗത്യങ്ങള്‍ക്കും ആവേശം പകരും. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരീക്ഷണത്തിന് ശേഷം റാംപും ChaSTE, ILSA എന്നി പേലോഡുകളും കൃത്യമായി വിന്യസിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്.
Chandrayaan-3 Mission:
🇮🇳Vikram soft-landed on 🌖, again!Vikram Lander exceeded its mission objectives. It successfully underwent a hop experiment.
On command, it fired the engines, elevated itself by about 40 cm as expected and landed safely at a distance of 30 – 40 cm away.… pic.twitter.com/T63t3MVUvI
— ISRO (@isro) September 4, 2023


