01
Sep 2023
Mon
01 Sep 2023 Mon

തൃശൂര്‍: പീച്ചി റിസര്‍വോയറിലെ ആനവാരിയില്‍ വഞ്ചി മറിഞ്ഞ് മൂന്നു പേരെ കാണാതായി. വൈകീട്ട് നാലു മണിയോടെയാണ് നാലു പേര്‍ സഞ്ചരിച്ച വഞ്ചി മറിഞ്ഞത്. വാണിയംപാറ ആനവാരി സ്വദേശികളായ അഭിലാഷ്, സിറാജ്, വിപിന്‍ എന്നിവരെയാണ് കാണാതായത്. വഞ്ചിയിലുണ്ടായിരുന്ന നാലാമത്തയാള്‍ ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും തിരച്ചില്‍ തുടങ്ങി. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വടക്കഞ്ചേരിയില്‍ നിന്നും തൃശൂറ്റില്‍ നിന്നും ഓരോ യൂണിറ്റ് അഗ്‌നി രക്ഷാസേനാഗങ്ങളും സ്‌കൂബ ടീമും സ്ഥലത്ത് എത്തി. പീച്ചി ഡാമിന്റെ ഏറ്റവും താഴ്ച്ചയുള്ള ഭാഗത്തായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>