23
Sep 2023
Tue
23 Sep 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി നഴ്സ് മരിച്ചു. ചങ്ങനാശേരി ചാഞോടി സ്വദേശിയായ ഷീബയാണ് (42) മരിച്ചത്. കുവൈത്തിലെ അബ്ബാസിയായിലെ അപ്സര ബസാര്‍ ബില്‍ഡിങ്ങിന്റെ സമീപത്താണ് സംഭവം.

ഫ്ളാറ്റിന്റെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നു. സ്വകാര്യ ക്ലിനിക്കില്‍ നഴ്സായിരുന്നു.കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ഷീബ കുവൈത്തിലുണ്ട്. ഭര്‍ത്താവ്: റെജി (കുവൈത്ത്). രണ്ട് മക്കളുണ്ട്. മകന്‍ നാട്ടില്‍ എഞ്ചീനിയറിങ്ങിന് പഠിക്കുന്നു. മകള്‍ കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ്.