11
Sep 2023
Wed
11 Sep 2023 Wed

പ്രവാസികളെ നിയന്ത്രിക്കാന്‍ അടുത്തവര്‍ഷം മുതല്‍ കുവൈത്തില്‍ വിസ പുതുക്കുന്നതിനുള്ള നിരക്ക് കുത്തനെ വര്‍ധിപ്പിക്കുമെന്ന് റിപോര്‍ട്ട്. നിലവിലെ തുകയുടെ മൂന്നിരട്ടി വരെ ഫീസ് വര്‍ധിപ്പിക്കാനാണ് ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നതെന്നാണ് വിവരം. രാജ്യത്തെ വിദേശികളുടെ എണ്ണം ക്രമാനുഗതമായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി വിദേശികളുടെ എണ്ണം പരിമിതപ്പെടുത്തിയില്ലെങ്കില്‍ രാജ്യത്തെ യുവതലമുറ നേരിടുന്ന തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുമെന്ന വിലയിരുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് വിസ പുതുക്കല്‍ ഫീസ് മൂന്നിരട്ടിവരെ വര്‍ധിപ്പിക്കാനുള്ള തീരുമാനം. ഇഖാമ ഫീസ് വര്‍ധനവ് സംബന്ധിച്ച അന്തിമ റിപോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക